Image

ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സ്‌ ട്രംമ്പറ്റ്‌ പ്രകാശനം ചെയ്‌തു

രാജന്‍ ആര്യപ്പള്ളില്‍ Published on 06 August, 2011
ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സ്‌  ട്രംമ്പറ്റ്‌ പ്രകാശനം ചെയ്‌തു
ഒക്കലേഹോമ: 2012 ജൂലൈ 26 -29 വരെ ഫ്‌ളോറിഡ ായ ിലെ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വാര്‍ത്താ പത്രികയായ ഫാമിലി കോണ്‍ഫറന്‍സ്‌ ട്രംമ്പറ്റ്‌ പ്രകാശനം ചെയ്‌തു.

ഒക്കലഹോമയില്‍ നടന്ന പി.സി. എന്‍. എ. കെ. സമ്മേളനത്തില്‍ പാസ്റ്റര്‍ പി. ഫിലിപ്പില്‍ നിന്ന്‌ ഐ. പി. സി. ജനറല്‍ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ ബേബി വര്‍ഗീസ്‌ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രകാശന മീറ്റിംഗിന്‌ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജെയിംസ്‌ ജോര്‍ജ്‌, നാഷണല്‍ സെക്രട്ടറി സാം തോമസ്‌, നാഷണല്‍ ട്രഷറാര്‍ ജോര്‍ജ്‌ സാമുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2012-ല്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താ പത്രികയുടെ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജന്‍ ആര്യപ്പള്ളില്‍, ഏബ്രഹാം പി. ഏബ്രഹാം എന്നിവരെ നാഷണല്‍ സെക്രട്ടറി സാം തോമസ്‌ അഭിനന്ദിച്ചു.
ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സ്‌  ട്രംമ്പറ്റ്‌ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക