Image

സോണിയയുടെ ഉദര ശസ്‌ത്രക്രിയ വിജയമെന്ന്‌ ജപ്പാന്‍ മാധ്യമം

Published on 05 August, 2011
സോണിയയുടെ ഉദര ശസ്‌ത്രക്രിയ വിജയമെന്ന്‌ ജപ്പാന്‍ മാധ്യമം
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ന്യുയോര്‍ക്ക്‌ മെമോറിയല്‍ സ്‌ലോന്‍ കെറ്ററിങ്‌ കാന്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി കുറച്ചുകാലമായി ഉദര അര്‍ബുദ ബാധിതയാണെന്നും ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും ജപ്പാന്‍ പത്രമായ 'ദി ഡിപ്ലോമാറ്റ്‌' റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍ സോണിയയുടെ അസുഖം എന്താണെന്നോ ചികില്‍സ എവിടെയാണെന്നോ കോണ്‍ഗ്രസ്‌ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ വ്യാഴാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയയായ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി സുഖം പ്രാപിച്ചു വരുന്നതായി കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്‌ച അവര്‍ ഇന്ത്യയിലേക്കു മടങ്ങിയേക്കും.

ശസ്‌ത്രക്രിയ വാര്‍ത്ത മെമോറിയല്‍ സ്‌ലോന്‍ കെറ്ററിങ്‌ കാന്‍സര്‍ ആശുപത്രി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ അര്‍ബുദ ചികില്‍സാകേന്ദ്രമായ ഇവിടെ ലോകപ്രശസ്‌ത കാന്‍സര്‍ വിദഗ്‌ധന്‍ ദത്താത്രേയുഡു നൂരിയുടെ നേതൃത്വത്തിലാണ്‌ സോണിയക്ക്‌ ശസ്‌ത്രക്രിയ നടന്നതെന്നാണ്‌ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

പാര്‍ട്ടി കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്‌ മകനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പതിരോധ മന്ത്രി എ.കെ ആന്റണി, അഹമ്മദ്‌ പട്ടേല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ അടങ്ങുന്ന സമിതിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക