Image

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 August, 2011
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
മയാമി: ഭാരത ക്രൈസ്‌തവ സഭയിലെ ആദ്യ വിശുദ്ധയും, സഭാഗണത്തിലെ പുണ്യവതിയുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാഢംബര്‍പൂര്‍വ്വം കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഇടവക ദേവാലയത്തില്‍ ആഘോഷിച്ചു.

ജൂലൈ 22 മുതല്‍ ആരംഭിച്ച ഒമ്പത്‌ ദിവസത്തെ നൊവേന ആചരണത്തോടുകൂടിയായിരുന്നു തിരുനാള്‍ കൊണ്ടാടിയത്‌. 31-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ആഘോഷപൂര്‍വ്വമായ സമൂഹബലിയില്‍ വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സ്റ്റീഫന്‍ വെട്ടുവേലി തിരുനാള്‍ സന്ദേശം നല്‍കി. ഫാ. സെബാസ്റ്റ്യന്‍ വെച്ചുക്കരോട്ട്‌ ലദീഞ്ഞിന്‌ കാര്‍മികനായിരുന്നു.

തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി പൊന്നിന്‍കുരിശുകളും, മുത്തുക്കുടകളും സഹിതം അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടത്തപ്പെട്ടു. പ്രദക്ഷിണത്തിനുശേഷം നൂറുകണക്കിന്‌ വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ വണങ്ങി നേര്‍ച്ച കാഴ്‌ചകള്‍ സമര്‍പ്പിച്ച്‌ അനുഗ്രഹം ഏറ്റുവാങ്ങി.

പ്രസുദേന്തി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ ഏവരും ആസ്വദിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ അസീസ്സി നടയിലും കുടുംബാംഗങ്ങളുമായിരുന്നു. സിസ്റ്റേഴ്‌സും, കൈക്കാരന്മാരും കമ്മിറ്റിയംഗങ്ങളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോയി കുറ്റിയാനി അറിയിച്ചതാണിത്‌.
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക