Image

പാര്‍ട്ടി വിരുദ്ധനെ കാണാന്‍ പോയത്‌ തെറ്റായ സന്ദേശം നല്‍കുന്നു: ലോറന്‍സ്‌

Published on 03 August, 2011
പാര്‍ട്ടി വിരുദ്ധനെ കാണാന്‍ പോയത്‌ തെറ്റായ സന്ദേശം നല്‍കുന്നു: ലോറന്‍സ്‌
കൊച്ചി: പാര്‍ട്ടില്‍ അപവാദമുണ്ടാക്കുന്നവര്‍ക്കെതിരേ വോട്ട്‌ പിടിക്കാനിറങ്ങിയ ഒരാളെ കാണാന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പോകുന്നത്‌ ശരിയായില്ലെന്ന്‌ സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം ലോറന്‍സ്‌ പറഞ്ഞു. പാര്‍ട്ടി വിരുദ്ധരുടെ വീട്ടില്‍ പോകരുതെന്ന്‌ നിര്‍ദേശമുണ്ടെങ്കില്‍ അത്‌ ലംഘിക്കുന്നത്‌ തെറ്റാണ്‌. അത്‌ ധീരതയുടെ ഭാഗമല്ലെന്നാണ്‌ തന്റെ അഭിപ്രായമെന്നും ഇത്‌ മറ്റ്‌ പലര്‍ക്കും ലംഘനങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി തീരുമെന്നും ലോറന്‍സ്‌ പറഞ്ഞു.

കെ.സുധാകരനെ പോലെ സി.പി.എമ്മുകാരെ കൊലപ്പെടുത്താന്‍ നടന്ന ഒരാള്‍ക്ക്‌ വേണ്ടി വോട്ടുപിടിച്ചയാളാണ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍. അങ്ങനെയൊരാളെ കാണാന്‍ പോകരുതെന്ന്‌ പറഞ്ഞാല്‍ അത്‌ ലംഘിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപി കോട്ടമുറിക്കലിനെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറ്റിയ സംഭവത്തിലും ലോറന്‍സ്‌ പ്രതികരിച്ചു.

പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ച്‌ ആരെയെങ്കിലും കുടുക്കാന്‍ ശ്രമിക്കുന്നത്‌ പാര്‍ട്ടിവിരുദ്ധമാണ്‌. ഇന്ദിരാഗാന്ധിയുടേയും കരുണാകരന്റേയും കാലത്ത്‌ ഒളിക്യാമറ വെച്ച്‌ പലരേയും കുടുക്കാന്‍ ശ്രമിച്ചതായി കേട്ടിട്ടുണ്ട്‌. ഇത്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ചേര്‍ന്നതല്ലെന്നും ലോറന്‍സ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക