Image

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 17,960 രൂപ

Published on 03 August, 2011
സ്വര്‍ണവില വീണ്ടും  ഉയര്‍ന്നു; പവന് 17,960 രൂപ
കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. പവന് 17,960 രൂപയായിട്ടാണ് വര്‍ധിച്ചത്. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ പവന് 400 രൂപ ഉയര്‍ന്ന് 17,800 ലെത്തിയിരുന്നു. ഉച്ചയോടെ വീണ്ടും 160 രൂപ വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് ഇരുപത് രൂപ നിരക്കിലാണ് രണ്ടാമത് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് വില 2245 രൂപയായി. 2,225 രൂപയില്‍ നിന്നുമാണ് വില ഉയര്‍ന്നത്. സ്വര്‍ണത്തിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിതെന്നാണ് വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക