Image

റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ ഓഗസ്റ്റ്‌ 12 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2011
റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ ഓഗസ്റ്റ്‌ 12 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും, പണ്‌ഡിതനും, വാഗ്‌മിയുമായ റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ ഓഗസ്റ്റ്‌ 12 മുതല്‍ സെപ്‌റ്റംബര്‍ 12 വരെയുള്ള ഒരുമാസക്കാലയളവില്‍ അമേരിക്കന്‍ പര്യടനം നടത്തുന്നു. ഈ അവസരത്തില്‍ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍, കണ്‍വെന്‍ഷന്‍, ധ്യാനയോഗം എന്നിവകളില്‍ പങ്കെടുത്ത്‌ ആത്മീയ പ്രഭാഷണം നടത്തും.

1992-ല്‍ ബി.ഡി ബിരുദം കരസ്ഥമാക്കിയ വര്‍ഗീസ്‌ അച്ചന്‍ 1996-ല്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, മീഡിയ സെക്രട്ടറി തുടങ്ങിയ വിവിധ മേഖലകളില്‍ സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചിട്ടുള്ള അച്ചന്‍, ഇപ്പോള്‍ എം.ജി.ഒ.സി.എസ്‌.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്‌ഠിക്കുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഒരു സുവിശേഷകന്‍ എന്ന പേരില്‍ മാത്രം അറിയുവാനാഗ്രഹിക്കുന്ന വര്‍ഗീസ്‌ വര്‍ഗീസച്ചന്റെ അമേരിക്കയിലെ പരിപാടികളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ളവര്‍ റവ.ഫാ. അലക്‌സ്‌ ജോയി (973 489 6440), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ എന്നിവരുമായി ബന്ധപ്പെടുക.
റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ ഓഗസ്റ്റ്‌ 12 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക