Image

എംഎസിഇ ഗ്ലോബല്‍ അലുംമ്‌നി മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്‌തു

Published on 01 August, 2011
എംഎസിഇ ഗ്ലോബല്‍ അലുംമ്‌നി മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്‌തു
കോതമംഗലം : മാര്‍ അത്തനേഷ്യസ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ അലുമ്‌നി മീറ്റ്‌ മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്‌തു. 50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മലയോരപ്രദേശമായിരുന്ന കോതമംഗലത്ത്‌ എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസസ്ഥാപനത്തിന്‌ തുടക്കം കുറിച്ച കോളേജ്‌ അസോസിയേഷന്റെ സ്ഥാപകസാരഥിയായിരുന്ന പ്രഫ. എം. പി. വര്‍ഗ്ഗീസിന്റെ ദീര്‍ഘവീക്ഷണവും ആത്മസമര്‍പ്പണവുംകൊണ്ടുമാത്രമാണെന്നു കെ. എം. മാണി പറഞ്ഞു. ശാസ്‌ത്രസാങ്കേതികരംഗത്ത്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ കടഞഛ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ്‌ ഐസക്‌ അദ്ധ്യക്ഷനായിരുന്നു. റ്റി. യു. കുരുവിള ങഘഅ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ. ഐസക്‌, കണ്‍വീനര്‍ ഡോ. ഷാജന്‍ കുര്യാക്കോസ്‌, പ്രൊഫ. ജിസ്‌ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ലോകത്തിന്റെ വിവിധഭാഗത്തുള്ള മേസ്‌ അലുമ്‌നി ചാപ്‌റ്ററുകളെ പ്രതിനിധീകരിച്ച്‌ ആയിരത്തിലേറെ എഞ്ചിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന്‌ സിനിമാ ടിവി താരങ്ങള്‍ പങ്കെടുത്ത കലാപരിപാടികളും ഉണ്ടായിരുന്നു.

സുനു എം.എ
എംഎസിഇ ഗ്ലോബല്‍ അലുംമ്‌നി മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
Varghese 2018-09-12 12:32:37

Condolences and Prayers   RIP

Vaghese  family NY

(Erattaplamootil)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക