Image

സെന്റ്‌ മേരീസ്‌ പള്ളിയുടെ മുഖവാര നിര്‍മ്മണ പദ്ധതിക്ക്‌ നിസ്വാര്‍ത്ഥ സഹകരണം

Published on 31 July, 2011
സെന്റ്‌ മേരീസ്‌ പള്ളിയുടെ മുഖവാര നിര്‍മ്മണ പദ്ധതിക്ക്‌ നിസ്വാര്‍ത്ഥ സഹകരണം
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളിയുടെ മുഖവാരം പാശ്ചാത്യവും ഭാരതീയവുമായ രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏകദേശം ഒരുലക്ഷം ഡോളര്‍ ചെലവ്‌ പ്രതീക്ഷിക്കുന്ന പ്രസ്‌തുത നിര്‍മ്മാണ പദ്ധതിക്ക്‌ ഇടവക ജനങ്ങളില്‍നിന്നും അപ്രതീക്ഷിതമായ സഹകരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 1000 ഡോളര്‍ വീതമുള്ള 60-ല്‍പരം സ്‌പോണ്‍സര്‍മാര്‍ ആദ്യദിനംതന്നെ കടന്നുവന്നത്‌ ഇടവകയ്‌ക്ക്‌ ആകെ ഉണര്‍വേകിയിരിക്കുകയാണ്‌.

എന്നും എല്ലാ സംരംഭങ്ങളിലും ഇടവക ജനത്തെ നയിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്യുന്ന വികാരി ഫാ. എബ്രാഹം മുത്തോലത്തും, സി. സേവ്യറും ഇക്കുറിയും 1000 ഡോളര്‍ സ്‌പോണ്‍സേഴ്‌സായി കടന്നുവന്നതാകാം ഇത്രയധികം വലിയ പ്രതികരണം ഈ പദ്ധതിക്ക്‌ ഉണ്ടാകുന്നതെന്ന്‌ അസി. വികാരി ഫാ. സജി പിണര്‍കയില്‍ അഭിപ്രായപ്പെട്ടു.

ഭാരതീയ വാസ്‌തുകലയില്‍ അഗ്രഗണ്യനായ നാരായണന്‍ കുട്ടപ്പനാണ്‌ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. പ്രസ്‌തുത പദ്ധതിക്ക്‌ പോള്‍സണ്‍ കുളങ്ങര, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ്‌ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സാജു കണ്ണമ്പള്ളി
സെന്റ്‌ മേരീസ്‌ പള്ളിയുടെ മുഖവാര നിര്‍മ്മണ പദ്ധതിക്ക്‌ നിസ്വാര്‍ത്ഥ സഹകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക