Image

ഗവര്‍ണ്ണര്‍ റിക്ക്‌പെറിയുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സ് കോടതി തള്ളി.

പി.പി.ചെറിയാന്‍ Published on 29 July, 2011
ഗവര്‍ണ്ണര്‍ റിക്ക്‌പെറിയുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സ് കോടതി തള്ളി.
ഹൂസ്റ്റണ്‍ : അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന അതിഗുരുതരമായ പ്രശനങ്ങളെ അതി ജീവിക്കുവാന്‍ ആഗസ്റ്റ് ആറിന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ റിക്ക് പെറിയുടെ ആഹ്വാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് യു.എസ്സ് ഡിബ്രിക്റ്റ് കോടതയില്‍ സമര്‍പ്പിച്ച കേസ്സ് ഫെഡറല്‍ ജഡ്ജ് ഗാരി എച്ച് മില്ലര്‍ വ്യാഴാഴ്ച (ജൂലായ് 28, 2011) തള്ളി കളഞ്ഞു.
.
ഓഗസ്റ്റ് 6ന് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കുകയും, ഐക്യത്തിനും, നീതിക്കും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയും വേണമെന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.

ഇതിനെതിരെ ഒരു സംഘം നിരീശ്വരവാദികള്‍ സമര്‍പ്പിച്ച പരാതി നിലനില്ക്കുന്നതല്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് വിഭാഗത്തിന്റെ ശക്തനായ ഒരു പ്രതിനിധിയായിട്ടാണ് റിക്ക്‌പെറി അ
റിയപ്പെടുന്നത്.

ആഗസ്റ്റ് 6 ന് പ്രത്യേക പ്രാര്‍ത്ഥനകളും, ഉപവാസവും സംഘടിപ്പിക്കണമെന്ന് ഗവര്‍ണ്ണര്‍ വീണ്ടും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു.
ഗവര്‍ണ്ണര്‍ റിക്ക്‌പെറിയുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സ് കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക