Image

ബാലകൃഷ്‌ണ വെള്ളിയാഴ്‌ച നേരിട്ട്‌ ഹാജരാകണമെന്ന്‌ സി.ബി.ഐ

Published on 28 July, 2011
ബാലകൃഷ്‌ണ വെള്ളിയാഴ്‌ച നേരിട്ട്‌ ഹാജരാകണമെന്ന്‌ സി.ബി.ഐ
ഡെറാഡൂണ്‍: സി.ബി.ഐ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച സ്വാമി ബാബാ രാംദേവിന്റെ അനുയായി ബാലകൃഷ്‌ണ നാളെ നേരിട്ട്‌ ഹാജരാകണമെന്ന്‌ സി.ബി.ഐ അറിയിച്ചു. ചോദ്യം ചെയ്യാന്‍ സിബിഐ മുമ്പാകെ ഹാജരാകുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന ഗുരു ബാബ രാംദേവിന്റെ അനുയായി ബാലകൃഷ്‌ണയുടെ ആവശ്യം സിബിഐ തള്ളി. യുകെ വിസയ്‌ക്ക്‌ അപേക്ഷിച്ചതിനാല്‍ പാസ്‌പോര്‍ട്ട്‌ മടക്കി കിട്ടാന്‍ 20 ദിവസം കഴിയുമെന്നും ഇക്കാരണത്താല്‍ ഹാജരാകാനുള്ള സമയപരിധി നീട്ടി നല്‍കണമെന്നുമാണ്‌ സിബിഐക്ക്‌ അയച്ച ഫാക്‌സ്‌ സന്ദേശത്തില്‍ ബാലകൃഷ്‌ണ ആവശ്യപ്പെട്ടത്‌. എന്നാല്‍ പാസ്‌പോര്‍ട്ട്‌ ഇല്ലെങ്കിലും നാളെ തന്നെ ഹാജരാകണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നേരത്തെ വ്യാഴാഴ്‌ചയായിരുന്നു ബാലകൃഷ്‌ണയോട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ വ്യാഴാഴ്‌ച രാവിലെ സമയം നീട്ടിനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബാലകൃഷ്‌ണ ഫാക്‌സ്‌ അയക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ഉത്തര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. നേരത്തെ ബാലകൃഷ്‌ണക്കെതിരെ സിബിഐ ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക