Image

മറവിരോഗമുണ്ടെന്ന വാര്‍ത്ത കല്‍മാഡി നിഷേധിച്ചു

Published on 28 July, 2011
മറവിരോഗമുണ്ടെന്ന വാര്‍ത്ത കല്‍മാഡി നിഷേധിച്ചു
ന്യൂഡല്‍ഹി: തനിക്ക്‌ മറവിരോഗം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഓര്‍ഗനൈസിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡി നിഷേധിച്ചു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ വന്നത്‌ സാധാരണയുള്ള പരിശോധനക്കായിട്ടാണെന്നും അല്ലാതെയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. കല്‍മാഡിക്ക്‌ മറവിരോഗമാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ഇദ്ദേഹത്തെ എഐഥഐഎംഎസില്‍ പരിശോധനക്ക്‌ വിധേയനാക്കിയത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്‌ കല്‍മാഡിയിപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക