Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ 6ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 July, 2011
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ 6ന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്റെ 2011ലെ പിക്‌നിക്‌ ഓഗസ്റ്റ്‌ 6 ശനിയാഴ്‌ച ന്യൂറോഷലിലുള്ള ഗ്ലെന്‍ ഐലന്റ്‌ പാര്‍ക്കില്‍ വച്ച്‌ നടത്തുന്നതായിരിക്കമെന്ന്‌ സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള നിരവധി കായിക മത്സരങ്ങളും ഉണ്ടായിരിക്കും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

കെ.ജെ. ഗ്രിഗറി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, രാജ്‌ തോമസ്‌ എന്നിവരാണ്‌ ഈ വര്‍ഷത്തെ പിക്‌നിക്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍. വെസ്റ്റ്‌ചെസ്റ്ററിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബസമേതം പിക്‌നിക്കില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചുകൊള്ളുന്നു.

വിശദവിവരങ്ങള്‍ക്ക്‌: ഷാജി ആലപ്പാട്ട്‌ 914 374 2609, ടെറന്‍സണ്‍ തോമസ്‌ 914 255 0176, ജോയി ഇട്ടന്‍ 914 564 1702, കെ.ജെ. ഗ്രിഗറി 914 635 8679, ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 886 2655, രാജ്‌ തോമസ്‌ 914 235 4440, കെ.കെ. ജോണ്‍സണ്‍ 914 610 1594.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ 6ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക