Image

തീവ്രവാദം ഉന്മൂലനം ചെയ്യും: ഹിന റബ്ബാനി, കൃഷ്‌ണ

Published on 27 July, 2011
തീവ്രവാദം ഉന്മൂലനം ചെയ്യും: ഹിന റബ്ബാനി, കൃഷ്‌ണ
ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഇന്ത്യയും പാക്കിസ്ഥാനം സംയുക്തമായി ശ്രമങ്ങള്‍ നടത്തുമെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. ഇരു നേതാക്കളും ചര്‍ച്ചയ്‌ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ ട്രാക്കിലാണെന്നും എന്നാല്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്‌ടെന്നും കൃഷ്‌ണ പറഞ്ഞു.

പരസ്‌പരവിശ്വാസം വളര്‍ത്താനുള്ള നടപടികള്‍, ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക, ജമ്മുകശ്‌മീര്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുമന്ത്രിമാരും ചര്‍ച്ചചെയ്‌തു. ഇതിന്‌ മുന്നോടിയായി വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും പാക്‌ വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചയില്‍ മന്ത്രിതലചര്‍ച്ചയ്‌ക്കുള്ള വിഷയങ്ങള്‍ക്ക്‌ അന്തിമരൂപം നല്‍കിയിരുന്നു. വിസചട്ടങ്ങള്‍ ലഘൂകരിക്കല്‍, ഭീകരപ്രവര്‍ത്തനം, ജമ്മു കശ്‌മീര്‍ സംബന്ധിച്ച്‌ പരസ്‌പരവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്‌തു.
തീവ്രവാദം ഉന്മൂലനം ചെയ്യും: ഹിന റബ്ബാനി, കൃഷ്‌ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക