Image

ബെദസ്‌താ ക്രിസ്‌ത്യന്‍ അസംബ്ലി പ്രവര്‍ത്തനം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2011
ബെദസ്‌താ ക്രിസ്‌ത്യന്‍ അസംബ്ലി പ്രവര്‍ത്തനം ആരംഭിച്ചു
ഷിക്കാഗോ: നോര്‍ത്ത്‌ സബേര്‍ബ്‌ കേന്ദ്രമാക്കി ബെദസ്‌താ ക്രിസ്‌ത്യന്‍ അസംബ്ലി എന്ന പേരില്‍ ക്രിസ്‌ത്യന്‍ കൗണ്‍സിലിംഗ്‌ സെന്ററും കമ്യൂണിറ്റി ചര്‍ച്ചും നിലവില്‍ വന്നു.

ജൂലൈ പത്തിന്‌ വൈകിട്ട്‌ നടന്ന സമ്മേളനത്തില്‍ റവ. കെ.പി. ഏബ്രഹാം ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. റവ. ഉണ്ണൂണ്ണി മാത്യു സീനിയര്‍ പാസ്റ്ററും, റവ. ജോണ്‍ലി തോമസ്‌ അസോസിയേറ്റ്‌ പാസ്റ്ററുമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഇവിടെ ഞായറാഴ്‌ച വൈകിട്ട്‌ ഫെലോഷിപ്പ്‌ മീറ്റിംഗുകള്‍ നടക്കും.

ഉദ്‌ഘാടന സമ്മേളനത്തില്‍ റവ. ടൈറ്റസ്‌ ഈപ്പന്‍ സങ്കീര്‍ത്തന ധ്യാനം നടത്തി. റവ. മാത്യു കെ. ജയിംസ്‌, റവ. വില്ലി ഏബ്രഹാം, റവ. സജി ലൂക്കോസ്‌, റവ. തോമസ്‌ മാത്യു എന്നിവരും വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ കെ.എം. ഈപ്പന്‍, കുര്യന്‍ ഫിലിപ്പ്‌, ഡോ. അലക്‌സ്‌ കോശി എന്നിവരും ആശംസകള്‍ നേര്‍ന്നു. ആഷിഷ്‌ ജേക്കബ്‌, വില്‍സണ്‍ ഏബ്രഹാം എന്നിവര്‍ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പിന്‌ നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1888 4070 779 എന്ന നമ്പരിലോ, www.bcachicago.us എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക. കുര്യന്‍ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
ബെദസ്‌താ ക്രിസ്‌ത്യന്‍ അസംബ്ലി പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക