Image

കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണ സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി ഓണം ആഘോഷിക്കും

മനു നായര്‍ Published on 27 July, 2011
കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണ സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി ഓണം ആഘോഷിക്കും
ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ പതിനൊന്നാം തീയതി ഓണം ആഘോഷിക്കുന്നു. സ്‌കോട്ട്‌ഡെയിലിലെ പ്രശസ്‌തമായ ഹൊറിസോണ്‍ പാര്‍ക്കിലാണ്‌ ആഘോഷങ്ങള്‍ അരങ്ങേറുന്നത്‌.

ആഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി, പൂക്കളം, മഹാബലി, പുലിക്കളി, വഞ്ചിപ്പാട്ട്‌, ഗാനങ്ങള്‍, വിവിധ കലാ-കായിക മത്സരങ്ങള്‍ ഓണസദ്യ എന്നിവ അരങ്ങേറും. ആഘോഷപരിപാടികള്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്ക്‌ വിജയന്‍ ദിവാകരന്‍, ജീവന്‍ ശ്രീധരന്‍, സുരേഷ്‌ നായര്‍ (ബാബു), ഗിരീഷ്‌ ചന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തി. കലാപരിപാടികള്‍ക്ക്‌ അരണ്യ ശ്രീജിത്ത്‌ നേതൃത്വം നല്‍കും.

ഓണാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിലേക്ക്‌ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 480 516 7964, 480 246 7546 എന്നീ നമ്പരില്‍ ബന്ധപ്പെടുക. സ്‌പോണ്‍സര്‍ഷിപ്പ്‌ വിവരങ്ങള്‍ക്ക്‌ azhindus@gmail.com -ല്‍ ബന്ധപ്പെടുക. കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയ്‌ക്കുവേണ്ടി മനു നായര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക