Image

മൊറോക്കോയില്‍ വിമാനം തകര്‍ന്ന്‌ 78 പേര്‍ മരിച്ചു

Published on 26 July, 2011
മൊറോക്കോയില്‍ വിമാനം തകര്‍ന്ന്‌ 78 പേര്‍ മരിച്ചു
റാബത്ത്‌: മൊറോക്കോയുടെ തലസ്ഥാനമായ റാബത്തില്‍ നിന്ന്‌ 600 കിലോമീറ്റര്‍ അകലെ സൈനിക വിമാനം തകര്‍ന്നുവീണ്‌ 78 പേര്‍ മരിച്ചു. ഒമ്പത്‌ വിമാന ജീവനക്കാരടക്കം 81 പേരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. സി. 130 ഹെര്‍ക്കുലസ്‌ എയര്‍ക്രാഫ്‌റ്റാണ്‌ തകര്‍ന്നുവീണത്‌. മോശം കാലാവസ്ഥയാണ്‌ അപകടകാരണമെന്ന്‌ കരുതുന്നതായി സൈനിക വക്താക്കള്‍ അറിയിച്ചു. മരിച്ചവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക