Image

മീഖായേല്‍ കോര്‍ എപ്പിസ്‌കോപ്പ കാലംചെയ്‌തു

Published on 26 July, 2011
മീഖായേല്‍ കോര്‍ എപ്പിസ്‌കോപ്പ കാലംചെയ്‌തു
വയനാട്‌: യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനത്തിന്റെ സെക്രട്ടറിയും മുതിര്‍ന്ന വൈദീകനുമായ മീഖായേല്‍ കോര്‍ എപ്പിസ്‌കോപ്പ കാലം ചെയ്‌തു. 75 വയസായിരുന്നു. പുല്ല്യാട്ടേല്‍ ചാക്കോമറിയം ദമ്പതികളുടെ നാലാമത്തെ മകനായി 1936 ഫെബ്രുവരി 13നാണ്‌ ജനനം. 1954 ആഗസ്റ്റ്‌ 24ന്‌ പൗലോസ്‌ മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്ന്‌ ശെമ്മാശ്ശപട്ടം സ്വീകരിച്ചു. 1959 ഒക്‌ടോബര്‍ 18ന്‌ വൈദികനായി. 1982ല്‍ മീനങ്ങാടി കത്തീഡ്രലില്‍ മോറാന്‍ മോര്‍ ഇഗ്‌നാത്യോസ്‌ സാഖാ ഒന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നാണ്‌ കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം സ്വീകരിച്ചത്‌. വിവിധ ദേവാലയങ്ങളില്‍ വികാരിയായി. മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ സ്ഥാപക മാനേജരാണ്‌. 1974 മുതല്‍ 84 വരെ മലബാര്‍ ഭദ്രാസന സെക്രട്ടറിയായിരുന്നു. '75 മുതല്‍ '84 വരെ സഭാ വര്‍ക്കിങ്കമ്മിറ്റി അംഗമായും '85ല്‍ മലബാര്‍ ഭദ്രാസന അഡ്‌മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. മര്‍ത്തമറിയം വനിതാ സമാജം വൈസ്‌ പ്രസിഡന്റ്‌, ഭദ്രാസന ഓര്‍ഗനൈസര്‍, ഭദ്രാസന ഗോസ്‌പല്‍ ടീം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഭാര്യ: കൊച്ചക്കന്‍ അന്നമ്മ അബ്രഹാം. മക്കള്‍: ഫാ. ഡോ. ജേക്കബ്‌ മീഖായേല്‍, റജി മീഖായേല്‍, ജോര്‍ജ്‌ മീഖായേല്‍, പോള്‍ മീഖായേല്‍, തോമസ്‌ മീഖായേല്‍, ലിസി മത്തായി, ശോശാമ്മ പൗലോസ്‌. മരുമക്കള്‍: ഫാ. മത്തായി അതിരമ്പുഴയില്‍, പൗലോസ്‌ കൊരവന്മാക്കേല്‍, വത്സ ജേക്കബ്‌, സാലി റെജി, റീജ ജോര്‍ജ്‌, ലൈസി പോള്‍സന്‍, ഷിന്‍സി തോമസ്‌.

സംസ്‌കാരം ചൊവ്വാഴ്‌ച മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍ രാവിലെ പത്തിന്‌ നടക്കും.
മീഖായേല്‍ കോര്‍ എപ്പിസ്‌കോപ്പ കാലംചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക