Image

`ബാര്‍ബി' പാവയുടെ ഉപജ്ഞാതാവ്‌ ഏലിയറ്റ്‌ ഹാന്‍ഡ്‌ലര്‍ അന്തരിച്ചു

Published on 24 July, 2011
`ബാര്‍ബി' പാവയുടെ ഉപജ്ഞാതാവ്‌ ഏലിയറ്റ്‌ ഹാന്‍ഡ്‌ലര്‍ അന്തരിച്ചു
ലോസ്‌ ആഞ്ചലീസ്‌: കുട്ടികളുടെ പ്രിയപ്പെട്ട `ബാര്‍ബി' പാവയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഏലിയറ്റ്‌ ഹാന്‍ഡ്‌ലര്‍ (95) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ ബാര്‍ബറ സീഗള്‍ ആണ്‌ മരണവാര്‍ത്ത അറിയിച്ചത്‌.

1916ല്‍ ഇല്ലിനോയിയിലാണ്‌ ഹാന്‍ഡ്‌ലറുടെ ജനനം. പഠനശേഷം ഇന്‍ഡസ്‌ട്രിയല്‍ ഡിസൈനറായി ജോലിയിലെത്തി. 1959ലാണ്‌ ബാര്‍ബി പാവകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. കോടികളുടെ ലാഭമാണ്‌ ബാര്‍ബിയുടെ നിര്‍മ്മാണത്തിലൂടെ മാത്രം ഇവര്‍ നേടിയത്‌.

1945ല്‍ ഹാന്‍ഡ്‌ലര്‍ സ്ഥാപിച്ച മാട്ടേല്‍ എന്ന കമ്പനിയാണ്‌ ബാര്‍ബി പാവകള്‍ നിര്‍മ്മിച്ച്‌ ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്‌. ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലായരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക