Image

ഭരണങ്ങാനം വി. അല്‍ഫോന്‍സാ തിരുനാള്‍ 28-ന്‌

Published on 24 July, 2011
ഭരണങ്ങാനം വി. അല്‍ഫോന്‍സാ തിരുനാള്‍ 28-ന്‌
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ 28-ന്‌ നടക്കും. അഞ്ചാം ദിനമായിരുന്ന ഇന്നലെ രാപകല്‍ ഭേദമെന്യേ തീര്‍ഥാടനകേന്ദ്രം നിറഞ്ഞുകവിഞ്ഞു വിശ്വാസികള്‍ ഒഴുകിയെത്തി. വിശുദ്ധയുടെ കബറിടത്തിങ്കല്‍ വണങ്ങി മധ്യസ്ഥംതേടാനായി നീണ്‌ടനിര രാവിലെ മുതല്‍ ദൃശ്യമായിരുന്നു. നാളെ 11നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും 26നു 11നു ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരിയും 27നു 11ന്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തിരുനാളിന്റെ ആറാം ദിനമായ ഇന്നു വൈകുന്നേരം അഞ്ചിനു മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‌കും.

6.30നുള്ള ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ പ്ലാശനാല്‍ ഇടവക വികാരി ഫാ.ജോര്‍ജ്‌ നിരവത്ത്‌ കാര്‍മികത്വം വഹിക്കും. ഇന്നു രാവിലെ 5.30നു തീര്‍ഥാടനകേന്ദ്രം അസി. റെക്ടര്‍ ഫാ. ജോര്‍ജ്‌ കാവുംപുറത്ത്‌, 6.30ന്‌ കപ്പൂച്ചിന്‍ സെന്റ്‌ ജോസഫ്‌സ്‌ പ്രൊവിന്‍സ്‌ അസിസ്റ്റന്റ്‌ പ്രൊവിന്‍ഷ്യല്‍ റവ.ഡോ.ചെറിയാന്‍ വലിയവീട്‌, 8.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, 11ന്‌ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ 28 നെത്തുന്ന ഭക്തജനങ്ങള്‍ക്കു നല്‍കാനുള്ള നേര്‍ച്ചയപ്പം നിര്‍മാണം ആരംഭിച്ചു. മൂന്നു ടണ്‍ അരി ഉപയോഗിച്ച്‌ അഞ്ചു ലക്ഷം നേര്‍ച്ചയപ്പമാണ്‌ ഇക്കുറി ഉണ്ടാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക