Image

നോര്‍വെ സ്‌ഫോടനം: മരണം 92; ക്രിസ്ത്യന്‍ വലതു പക്ഷ ഭീകരന്‍ അറസ്റ്റില്‍

Published on 24 July, 2011
നോര്‍വെ സ്‌ഫോടനം: മരണം 92; ക്രിസ്ത്യന്‍ വലതു പക്ഷ ഭീകരന്‍ അറസ്റ്റില്‍

ഓസ്‌ലോ: വെള്ളിയാഴ്‌ച നോര്‍വെയിലുണ്ടായ വെടിവെയ്‌പിലും സ്‌ഫോടനം മരിച്ചവരുടെ എണ്ണം 92 ആയി. 85 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ 32 -കാരനായ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ ക്രിസ്ത്യന്‍  വലതുപക്ഷതീവ്രവാദിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ നോര്‍വീജിയന്‍ പൗരന്‍ ആന്‍ഡേഴ്‌സ്‌ ബെഹ്‌റിങ്‌ ബ്രെയ്‌വിക്കാണ്‌ അറസ്റ്റിലായതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇരട്ട ആക്രമണങ്ങള്‍ക്ക്‌ ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്‌. ഉച്ചകഴിഞ്ഞു രണേ്‌ടാടെയാണ്‌ ഓസ്‌ലോ നഗര മധ്യത്തില്‍ പ്രധാനമന്ത്രിയുടെ കാര്യാലയം സ്ഥിതിചെയ്യുന്ന 17 നിലയുള്ള സര്‍ക്കാര്‍മന്ദിരത്തില്‍ വന്‍ സ്‌ഫോടനമുണ്‌ടായത്‌. ഈ സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. രണ്‌ടു മണിക്കൂറിനുശേഷമാണ്‌ ഓസ്‌ലോയില്‍നിന്നു 40 കിലോമീറ്റര്‍ അകലെയുള്ള ഉതേയോ ദ്വീപില്‍ ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യുവജനവിഭാഗം സംഘടിപ്പിച്ച ക്യാമ്പിനുനേ രേ തോക്കുധാരി വെടിവച്ചത്‌. പോലീസ്‌ വേഷമണിഞ്ഞെത്തിയ തോക്കുധാരിയുടെ വെടിവയ്‌പില്‍ 85 പേര്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിനു വെളിയില്‍ സ്‌ഫോടനം നടന്നത്‌. പ്രധാനമന്ത്രി ഇല്ലാതിരുന്ന സമയത്ത്‌ നടന്നസ്‌ഫോടനത്തില്‍ ഓഫീസിന്റെ ജനാലകള്‍ക്കും ധന, എണ്ണ മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ക്കും കേടുപറ്റി. മണിക്കൂറുകള്‍ക്കകമാണ്‌ പോലീസ്‌ വേഷത്തിലെത്തിയ അക്രമി യുവജന ക്യാമ്പില്‍ വെടിവെപ്പ്‌ നടത്തിയത്‌. യുവജന ക്യാമ്പ്‌ നടന്ന യുടോയോ 500 മീറ്ററോളം നീളമുള്ള ചെറുദ്വീപാണ്‌. രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയവരെയും അക്രമി വെടിവെച്ചു.രണ്‌ടാം ലോകമഹായുദ്ധത്തിനുശേഷം രാ ജ്യം നേരിട്ട ഏറ്റവും വ ലിയ ആക്രമണമാണു വെള്ളിയാഴ്‌ച ത്തേതെ ന്നു പ്രധാനമന്ത്രി ജെന്‍സ്‌ സ്റ്റോള്‍്‌ട്ടന്‍ബര്‍ഗ്‌ പറഞ്ഞു.

നോര്‍വെയിലുണ്‌ടായ അക്രമസംഭവങ്ങളെ ലോകരാജ്യങ്ങള്‍ അപലപിച്ചു. രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാന്‍ അമേരിക്ക തയാറാണെന്നും പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു.

Anti-Muslim fanatic

The Norwegian man charged Saturday with a pair of attacks in Oslo that killed at least 92 people left behind a detailed manifesto outlining his preparations and calling for a Christian war to defend Europe against the threat of Muslim domination, according to Norwegian and American officials familiar with the investigation.

The attacks in Oslo on Friday have riveted new attention on right-wing extremists not just in Norway but across Europe, where opposition to Muslim immigrants, globalization, the power of the European Union and the drive toward multiculturalism has proven a potent political force and, in a few cases, a spur to violence.

he success of populist parties appealing to a sense of lost national identity has brought criticism of minorities, immigrants and in particular Muslims out of the beer halls and Internet chat rooms and into mainstream politics. While the parties themselves generally do not condone violence, some experts say a climate of hatred in the political discourse has encouraged violent individuals.

“I’m not surprised when things like the bombing in Norway happen, because you will always find people who feel more radical means are necessary,” said Joerg Forbrig, an analyst at the German Marshall Fund in Berlin who has studied far-right issues in Europe. “It literally is something that can happen in a number of places and there are broader problems behind it.”

നോര്‍വെ സ്‌ഫോടനം: മരണം 92; ക്രിസ്ത്യന്‍ വലതു പക്ഷ ഭീകരന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക