Image

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്തു.

Published on 22 July, 2011
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്തു.
കൊച്ചി : മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍  ആനക്കൊമ്പുകള്‍ കണ്‌ടെടുത്തു.

വീട്ടിനുള്ളില്‍ അലങ്കാരമായി വച്ചിരുന്ന
രണ്ട് ആനക്കൊമ്പുകളാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത് . അതേസമയം ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വീട്ടിലെ രണ്ട് മുറികള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുപയോഗിക്കുന്ന ആളുടെ വിരല്‍പാടുകള്‍ പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കു. മോഹന്‍ലാലിന്റെ ഭാര്യ ഉപയോഗിക്കുന്ന മുറികളാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക