Image

ഭൂരിപക്ഷം നഷ്‌ടപ്പെട്ടു; ഗവര്‍ണറെ കാണും: വി.എസ്‌ അച്യുതാന്ദന്‍

Published on 20 July, 2011
ഭൂരിപക്ഷം നഷ്‌ടപ്പെട്ടു; ഗവര്‍ണറെ കാണും: വി.എസ്‌ അച്യുതാന്ദന്‍
തിരുവനന്തപുരം: ഭരണ പക്ഷത്തിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഗവര്‍ണറെ കാണുമെന്ന്‌ പ്രതിക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. സഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ കുറവായതിനാല്‍ ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ്‌ പ്രസംഗം അനിയന്ത്രിതമായി നീട്ടി എന്ന്‌ പ്രതിപക്ഷ നേതാവ്‌ ആരോപിച്ചു. ധന ബില്ല്‌ അവതരണത്തിനിടെ ഭരണ പക്ഷത്തിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നാരോപിച്ച്‌ പ്രതി പക്ഷം നിയമസഭ വിട്ടു. വിപ്പ്‌ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. സാധാരണ മൂന്ന്‌ വായനക്ക്‌ ശേഷം ധന വില്ല്‌ വോട്ടിനിടുകയാണ്‌ പതിവ്‌. എന്നാല്‍ സഭയില്‍ ആളില്ലാത്താതിനാല്‍ മന്ത്രി ഇതിന്‌ തയാറായില്ല. കള്ള്‌ ഷാപ്പിലും ഹോട്ടലിലും പോയിരിക്കുന്ന ഭരണപക്ഷ എം.എല്‍.എമാരെ കൊണ്ടുവാരന്‍ ബെന്നി ബഹന്നാന്‍ ഉള്‍പ്പെടെയുള്ളവര്‍ പോയിരിക്കുകയാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.ഭരണ പക്ഷത്തിന്‌ 67ഉം പ്രതി പക്ഷത്തിന്‌ 68ഉം അംഗങ്ങളാണ്‌ ഇന്ന്‌ സഭയില്‍ ഉണ്ടായിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക