Image

വോട്ടിന്‌ കോഴ: കോഴ നല്‍കിയത്‌ അമര്‍സിംഗെന്ന്‌ മൊഴി

Published on 20 July, 2011
വോട്ടിന്‌ കോഴ: കോഴ നല്‍കിയത്‌ അമര്‍സിംഗെന്ന്‌ മൊഴി
ന്യൂഡല്‍ഹി: 2008ല്‍ ബിജെപി എംപിമാര്‍ക്കു പണം നല്‍കിയതിനു പിന്നില്‍ അമര്‍ സിംഗ്‌ ആണെന്ന്‌ അമര്‍ സിങ്ങിനെ പ്രതിപക്ഷ എംപിമാര്‍ക്ക്‌ പരിചയപ്പെടുത്തിയ മുന്‍ ബിജെപി പ്രവര്‍ത്തകന്‍ സുഹൈല്‍ ഹിന്ദുസ്‌ഥാനി പോലീസിന്‌ മുന്നില്‍ മൊഴി നല്‍കി. കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ എത്തിയാണ്‌ ഇയാള്‍ മൊഴി നല്‍കിയത്‌.

എന്നാല്‍ സംഭവത്തില്‍ ചില കോണ്‍ഗ്രസ്‌ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഇയാള്‍ പത്രപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇവര്‍ ബിജെപി എംപിമാരെ സ്വാധീനിച്ച്‌ യുപിഎ സര്‍ക്കാരിനെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അങ്ങനെ ചെയ്‌താല്‍ പ്രമുഖ കമ്പനിയിലെ ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ അവര്‍ വാഗ്‌ദാനം ചെയ്‌തതായും സുഹൈല്‍ വെളിപ്പെടുത്തി.

2008-ലാണ്‌ കേസിനാസ്‌പദമായ സംഭവം. യു.പി.എ സര്‍ക്കാരിനെ നിലനിര്‍ത്താനിന്‍ ബിജെപി എംപിമാര്‍ക്ക്‌ അമര്‍സിംഗ്‌ പണം നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക