Image

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികബാധ്യത വരുത്തി: ധവളപത്രം

Published on 19 July, 2011
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികബാധ്യത വരുത്തി: ധവളപത്രം
തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ 10,197 കോടി രൂപയുടെ അധികബാധ്യത വരുത്തിയതായി ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യൂകമ്മി പരിധികടന്നതായി ധവളപത്രം ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ 4825 കോടി രൂപയുടെ അധിക ബാധ്യത വരും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു. ഇത് വികസനത്തെ ബാധിക്കുമെന്നും ധവളപത്രത്തില്‍ പറയുന്നു. ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളുടെ വിഹിതം കുറഞ്ഞു. 3881.11 കോടി രൂപയാണ് ട്രഷറിയിലെ മിച്ചം. എന്നാല്‍ ഇത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുടെ സൂചയല്ലെന്നും മാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക