ഫീനിക്‌സ് : സെന്റ് പീറ്റേഴ്‌സ് യക്കോബാ സുറിയാനി പള്ളിയില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു.
പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഫീനിക്‌സില്‍ എത്തിയ അഭിവന്ദ്യ
യല്‍ഭോമാര്‍ തീത്തോസ് മെത്രപ്പൊലീത്താ തിരുമേനിയെ ഇടവക വികാരി ഫാ.സജി
മര്‍ക്കോസ് മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്കും റാസയ്ക്ക് അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു.
സിന്‍സി, രേഖ, ബിജി, കിരണ്‍ , കീര്‍ത്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ
ഗായകസംഘം ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ച് പെരുന്നാള്‍ ചടങ്ങുകള്‍ക്ക്
മിഴിവേകി.
ഇടവക വികാരി കുടി വന്നവര്‍ക്ക് കൃതജ്ഞത അറിയിച്ചു.
വൈസ് പ്രസിഡന്റ് കുര്യ എബ്രഹാം, ട്രസ്റ്റി ബിജു പൗലോസ്, സെക്രട്ടറി സുമേഷ്
മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മറ്റി ആഘോഷ
പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ്, സ്‌നേഹ വിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.