Image

കൈരളി - കെ.സി.എസ്. സംയുക്ത പിക്‌നിക് ജൂലൈ 30 ന്

തോമസ്.പി.ആന്റണി Published on 19 July, 2011
കൈരളി - കെ.സി.എസ്. സംയുക്ത പിക്‌നിക് ജൂലൈ 30 ന്
വാഷിംഗ്ഡണ്‍ - ബാള്‍ഡിമൊര്‍ ഏരിയായിലെ രണ്ടു പ്രമുഖ മലയാളി സംഘടനകളായ കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെയും കേരളാ കള്‍ച്ചറല്‍ സൊസയിറ്റി(കെ.സി.എസ്) ന്റെയും സംയുക്ത പിക്‌നിക് ഈ ജൂലെ 30ന് ശനിയാഴ്ച്ച ലോറെലിലെ ഹയ് റിഡ്ജ് പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്. 10100 സുപ്പീരിയര്‍ അവന്യൂ, ലോറല്‍ , മേരിലാന്‍ഡ് 21723 ആണ് അഡ്രസ്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 7 വരെ നടത്തുന്ന ഈ പിക്‌നികില്‍ പല കലാ-കായിക മത്സരങ്ങളും നാടന്‍ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സംഘടനകള്‍ ഒത്തൊരുമിച്ച് വിവിധ പരിപാടികള്‍ നടത്തികൊണ്ടിരിക്കുന്നു.

ഇങ്ങനെ ഒരുമിച്ച് ചേര്‍ന്ന് പരിപാടികള്‍ നടത്തുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് കൈരളി പ്രസിഡന്റ് ഷാം നസാറും കെ.സി.എസ് പ്രസിഡന്റ് അനില്‍ നായറും അഭിപ്രായപ്പെട്ടു. അനാവശ്യ ചെലവുകള്‍
ഒഴിവാക്കാനും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചിലവഴിക്കാനും ഇതു സഹായിക്കുമെന്നും ഇവര്‍ ചൂണ്ടികാട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് രണ്ടു സംഘടനകളുടെയും വെബ്‌സൈറ്റുകള്‍ (കൈരളി ഓഫ് ബാള്‍ട്ടിമൊര്‍ .കൊം/കെസിഎസ്എം ഡബ്ലിയു.കൊം)സന്ദര്‍ശിക്കുക.
കൈരളി - കെ.സി.എസ്. സംയുക്ത പിക്‌നിക് ജൂലൈ 30 ന്കൈരളി - കെ.സി.എസ്. സംയുക്ത പിക്‌നിക് ജൂലൈ 30 ന്കൈരളി - കെ.സി.എസ്. സംയുക്ത പിക്‌നിക് ജൂലൈ 30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക