Image

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു
മില്‍പിറ്റാസ്‌ (കാലിഫോര്‍ണിയ): സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ജൂലൈ മൂന്നാം തീയതി ദുക്‌റാന തിരുനാള്‍ കേരളത്തനിമയോടെ ആഘോഷിച്ചു. രണ്ടാംതീയതി വൈകുന്നേരം നാലുമണിക്ക്‌ താമരശ്ശേരി ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയിലിനെ ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കേരള ശൈലിയില്‍ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു.

തുടര്‍ന്ന്‌ ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. പിന്നീട്‌ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു.

ഞായറാഴ്‌ച തിരുനാള്‍ ദിനത്തില്‍ ബിഷപ്പിനോടൊപ്പം ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും ചേര്‍ന്ന്‌ ദിവ്യബലിയര്‍പ്പിച്ചു. പിന്നീട്‌ കേരളത്തിലെപ്പോലെ വിശുദ്ധ തോമാശ്ശീഹായുടെ രൂപംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും കഴുന്നെടുപ്പും നടന്നു.

ഇടവാംഗങ്ങള്‍ ഒരുക്കിയ കളികള്‍ക്കുള്ള ബൂത്തുകളും ഐസ്‌ക്രീം, മോരുംവെള്ളം, ജ്യൂസ്‌ വില്‍പ്പന ശാലകളും, രസകരമായ ഇഡ്ഡലി തീറ്റ മത്സരവും വിഭവസമൃദ്ധമായ ഊണും ഇടവകാംഗങ്ങള്‍ നാട്ടിലെ തിരുനാളിന്റെ പ്രതീതിയുളവാക്കി. ലീന ആന്റണി, സിനു തലച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ കെട്ടിയുയര്‍ത്തിയ കേരള ശൈലിയിലെ പള്ളി അലങ്കാരവും തോരണങ്ങളും ഇടവകാംഗങ്ങളുടേയും പരിസരവാസികളുടേയും മുക്തകണ്‌ഠമായ പ്രശംസപിടിച്ചുപറ്റി.

തിരുനാളിനും അതിനോട്‌ അനുബന്ധിച്ച്‌ നടന്ന പരിപാടികള്‍ക്കും ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, പ്രസുദേന്തി ലെബോണ്‍&രശ്‌മി കല്ലറയ്‌ക്കല്‍, കൈക്കാരന്മാരായ ജോണ്‍ കണിയാപറമ്പില്‍, സജി കുരിശുംമൂട്ടില്‍, കണ്‍വീനര്‍ സാജു ജോസഫ്‌, മറ്റ്‌ കമ്മിറ്റിയംങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക