Image

ക്രമക്കേട്‌: വി.എസിന്റെ മകള്‍ക്കെതിരേയും ആരോപണം

Published on 16 July, 2011
ക്രമക്കേട്‌: വി.എസിന്റെ മകള്‍ക്കെതിരേയും ആരോപണം
തിരുവനന്തപുരം: വഴിവിട്ട്‌ ഗവേഷണത്തിന്‌ പണം ചെലവഴിച്ചെന്ന ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകള്‍ക്കെതരെം അന്വേഷണം നടത്തിയേക്കും. വി.എസ്‌ അച്യുതാനന്ദന്റെ മകള്‍ ഡോ.വി.വി. ആശയ്‌ക്കു വനം വകുപ്പില്‍ നിന്ന്‌ ഗവേഷണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചതു വഴിവിട്ടാണെന്ന്‌ ആരോപിച്ചുള്ള പരാതി വിജിലന്‍സ്‌ കോടതി ഫയലില്‍ സ്വീകരിച്ചു. വി.എസ്‌. അച്യുതാനന്ദന്‍, മുന്‍ വനം മന്ത്രി ബിനോയ്‌ വിശ്വം, വനം സിസിഎഫ്‌: കെ.പി. ഔസേപ്പ്‌, ഡോ.വി.വി. ആശ എന്നിവരെ എതിര്‍കക്ഷികളാക്കി വി.കെ. രാജുവാണു പരാതി നല്‍കിയത്‌. പരാതിയെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തണമോ എന്നതില്‍ നാളെ വിജിലന്‍സ്‌ കോടതി വിധി പറയും.
Join WhatsApp News
Mary Gupta 2017-07-24 21:08:28
Dear Jenny  mole and family we share your sorrows at this difficult time  May Dear God give you strength and courage  to face this time.  May God bless you all  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക