ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി നിരുപമ റാവു യു.എസിലെ
ഇന്ത്യയുടെ അടുത്ത അംബാസിഡര്‍. വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇതു
സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. വൈകാതെതന്നെ നിരുപമ
ചുമതലയേല്‍ക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ
സെക്രട്ടറി എന്ന നിലയിലുള്ള നിരുപമ റാവുവിന്റെ സേവനം ജൂലായ് 31ന്
അവസാനിക്കാനിരിക്കെയാണ് സുപ്രധാനമായ ചുമതല കേന്ദ്രസര്‍ക്കാര്‍
ഏല്‍പ്പിക്കുന്നത്.
നേരത്തെ ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ അംബാസിഡറായിട്ടുള്ള നിരുപമ
2009ലാണ് വിദേശകാര്യ സെക്രട്ടറിയായത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയാകുന്ന രണ്ടാമത്തെ വനിതയാണ് നിരുപമ. ആദ്യത്തെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കോകില അയ്യരായിരുന്നു