Image

ന്യൂയോര്‍ക്കില്‍ പവര്‍ വിഷന്‍ ടെലിവിഷന്റെ ലോഞ്ചിംഗ് ശ്രദ്ധേയമായി.

നിബു വെള്ളവന്താനം Published on 16 July, 2011
 ന്യൂയോര്‍ക്കില്‍ പവര്‍ വിഷന്‍ ടെലിവിഷന്റെ ലോഞ്ചിംഗ് ശ്രദ്ധേയമായി.
ന്യൂയോര്‍ക്ക് : ആധുനിക കാലഘട്ടത്തിലം വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ ലോകം ഒക്കെയും പോയി സുവിശേഷം അറിയിക്കുവിന്‍ എന്ന വചനം നിറവേറ്റുവാന്‍ പവര്‍ വിഷന്‍ ടിവി യു.എസ്.എ ജൂലൈ പത്തിന് പ്രേക്ഷപണം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ക്രൈസ്തവസാക്ഷ്യം വഹിക്കുവാന്‍ പവര്‍ വിഷന്‍ ചാനല്‍ പ്രതിജ്ഞാബദ്ധമാകണമെന്ന് റവ.ഡോ.ജോയി.പി ഉമ്മന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ക്വിന്‍സിലുള്ള ഗ്ലെനോക്‌സ് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പവര്‍ വിഷന്‍ ചാനല്‍ ലോഞ്ചിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കളാവോസ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

ചാനലിലൂടെ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്നവരുടെ കരങ്ങളിലെത്തുകയും, അതിന്റെ പ്രയോജനം അവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ ജീവല്‍ പ്രശനങ്ങളില്‍ ഇടപെടുവാനും പവ ര്‍വിഷന്‍ ചാനല്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഡയറക്ടര്‍ എബി ഏബ്രഹാം പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന പ്രോഗ്രാമുകള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ടിവി പ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് ടെലിവിഷന്റെ പ്രോഗ്രാം ഡയറക്ടര്‍ സജി പോള്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

മലയാളം ടെലിവിഷന്‍ സിഇഒ ബേബി ഊരാളില്‍ (ഫോമാ പ്രസിഡന്റ്) , ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി പോ
ള്‍ ‍, എബി ഏബ്രഹാം, മലയാളം ടിവിയുടെ എം.ഡിം സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വിവിധ സാമൂഹ്യ, ആധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. നിബു വെള്ളവന്താനം സദസിന് കൃതജ്ഞത ആശംസിച്ചു.

മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള ഗായകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ താലന്തുകള്‍ അനേകര്‍ക്ക് അനുഗ്രഹപ്രദമാക്കേണ്ടതിനുവേണ്ടിയും നോര്‍ത്ത് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ മ്യൂസിക്ക് പ്രോഗ്രാമുകള്‍ ചാനല്‍ നടത്തും.

ടിവിയുടെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരെയും 30 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള ക്രൈസ്തവ മൂല്യം ഉള്‍കൊള്ളുന്ന വിവിധ പ്രോഗ്രാമുകളും ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി പോള്‍ , എബി ഏബ്രഹാം, ഷാജി മണിയാറ്റ്, മലയാളം ടിവിയുടെ എം.ഡിം സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ് സംരംഭത്തിന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എബി ഏബ്രഹാം(347 878 5022)
usa@powervisiontv.com

 ന്യൂയോര്‍ക്കില്‍ പവര്‍ വിഷന്‍ ടെലിവിഷന്റെ ലോഞ്ചിംഗ് ശ്രദ്ധേയമായി. ന്യൂയോര്‍ക്കില്‍ പവര്‍ വിഷന്‍ ടെലിവിഷന്റെ ലോഞ്ചിംഗ് ശ്രദ്ധേയമായി. ന്യൂയോര്‍ക്കില്‍ പവര്‍ വിഷന്‍ ടെലിവിഷന്റെ ലോഞ്ചിംഗ് ശ്രദ്ധേയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക