Image

തിങ്കളാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

Published on 16 July, 2011
തിങ്കളാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ:ബജറ്റില്‍ വയനാട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളും ഫണ്ടും പുതിയ ബജറ്റില്‍ അട്ടിമറിച്ചു. കാര്‍ഷികമേഖലയോടും ആദിവാസി ജനവിഭാഗങ്ങളോടും കടുത്ത നീതികേടാണ് സര്‍ക്കാര്‍ കാണിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയുടെ പൊതു ആവശ്യങ്ങള്‍ നടപ്പാക്കികിട്ടാന്‍ യോജിച്ച പ്രക്ഷോഭത്തിന് നിര്‍ബന്ധിതമാകുന്നതെന്ന് എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ വി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക