Image

വെയ്റ്റ് ലിഫ്റ്റിംഗില്‍ മുസ്ലീം വനിത അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചു.

പി.പി.ചെറിയാന്‍ Published on 16 July, 2011
വെയ്റ്റ് ലിഫ്റ്റിംഗില്‍ മുസ്ലീം വനിത അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചു.
അറ്റ്‌ലാന്റ : ഹെജാമ്പും, കറുത്ത ടോപ്പും ധരിച്ച് വെയ്റ്റ് ലിഫ്റ്റിംഗില്‍ പങ്കെടുക്കുന്നു ആദ്യ മുസ്ലീം വനിത എന്ന ബഹുമതി അറ്റ്‌ലാന്റയില്‍ നിന്നുള്ള കുല്‍സും അബ്ദുള്ള എന്ന 35 വയസ്സുകാരി സ്വന്തമാക്കി. ജൂലായ് 15 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഏകദേശം 105 പൗണ്ടു ഭാരം ഉയര്‍ത്തി ആറുപേര്‍ മത്സരിച്ച വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തുവാനേ അബ്ദുള്ളക്ക് കഴിഞ്ഞുള്ളൂ.

മുസ്ലീം ആചാരമനസരിച്ചുള്ള വസ്ത്രം ധരിച്ചു മാത്രമേ മത്സരത്തില്‍ പങ്കെടുക്കുകയുള്ളൂ എന്ന വാദം ഇന്റര്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിംങ്ങ് ഫെഡറേഷന്‍ അംഗീകരിച്ചതുകൊണ്ടാണ് കുല്‍സും അബ്ദുള്ളക്ക് വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പങ്കെടുക്കാനായത്.

ജനങ്ങളുടെ പിന്തുണ ധാരാളമായി ലഭിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്-കൂടുതല്‍ ഭാരം ഉയര്‍ത്തി മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ ഞാന്‍ കഠിന പ്രയത്‌നം ചെയ്യും-കുല്‍സും പറഞ്ഞു.
വെയ്റ്റ് ലിഫ്റ്റിംഗില്‍ മുസ്ലീം വനിത അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക