Image

റ്റാര്‍ ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല

പി.പി.ചെറിയാന്‍ Published on 16 July, 2011
റ്റാര്‍ ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല
റ്റാര്‍ ഹീല്‍ (നോര്‍ത്ത് കരോളിന) : നോര്‍ത്ത് കരോളിനായിലെ ഒരു ചെറിയ ടൗണായ റ്റാര്‍ ഹീലില്‍ ഒഴിവുള്ള മേയര്‍ , മൂന്ന് കമ്മീഷന്‍ സീറ്റുകളില്‍ എന്നി സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. ഫോളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബാലറ്റ് പേപ്പറില്‍ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്കിഷ്ടമുള്ളവരുടെ പേരുകള്‍ എഴുതാമത്രെ.

നിലവിലുള്ള മേയര്‍ റിക്കിമാര്‍ട്ടിന്‍ തുടര്‍ന്ന് ഈ സ്ഥാനം ആഗ്രഹിക്കുന്നില്ല. സംസ്ഥാന ബഡ്ജറ്റില്‍ തുക വെട്ടികുറച്ചതിനാല്‍ ഇനി അധികാരത്തില്‍ വരുന്ന മേയര്‍ക്കു നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നുള്ളതാണ് മത്സരത്തില്‍ നിന്നും മാറി നില്‍ക്കുവാന്‍ കാരണമായി ചൂണ്ടികാട്ടുന്നത്.

ഒരു ടൗണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ വരുന്നത് എന്റെ ആദ്യഅനുഭവമാണ്. കൗണ്ടി ബോര്‍ഡ് ഇലക്ഷന്‍ ഡയറക്ടര്‍ സിന്ധ്യ ഷോ
പറഞ്ഞു.
റ്റാര്‍ ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക