Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 July, 2011
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലാം തീയതി തിങ്കളാഴ്‌ച നടന്ന ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങള്‍ക്ക്‌ തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. ജോയി ആലപ്പാട്ട്‌, ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. ജോയി കൊല്ലിയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ബാന്റുമേളത്തിന്റേയും, ചെണ്ടവാദ്യങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്‌ ബ്രോങ്ക്‌സിന്റെ നഗരവീഥികളിലൂടെ നടത്തപ്പെട്ട പ്രകദക്ഷിണം ഇന്നാട്ടുകാരുടേയും മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി.

തിരുനാളിനോടനുബന്ധിച്ച്‌ ജൂലൈ രണ്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം നടത്തിയ `പ്രസുദേന്തി നൈറ്റി'ലെ കലാപരിപാടികള്‍ പുതുമകൊണ്ട്‌ ഗംഭീരമായി. വോഡാഫോണ്‍ കോമഡിഷോയിലെ താരം കിഷോര്‍ അവതരിപ്പിച്ച മിമിക്‌സ്‌ പരേഡ്‌, മയൂര ടെമ്പിള്‍ ഓഫ്‌ ആര്‍ട്‌സ്‌ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള്‍ എന്നിവ പ്രത്യേകം പ്രശംസ പിടിച്ചുപറ്റി.

ഈവര്‍ഷത്തെ പ്രസുദേന്തി സോണി വടക്കേല്‍ ആയിരുന്നു. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിന്‌ കൈക്കാരന്മാരായ ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ, സെക്രട്ടറി തോമസ്‌ ചാമക്കാല, ജോസ്‌ മാളിയേക്കല്‍, ജോഷി തെള്ളിയാങ്കല്‍, ജോസഫ്‌ കാഞ്ഞമല, സെബാസ്റ്റ്യന്‍ വിരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക