Image

മാര്‍ക്കിന്റെ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ മാജിക്‌ഷോ കിക്ക്‌ഓഫ്‌ ഉജ്ജ്വലവിജയം

ജോയിച്ചന്‍ പുതുക്കുളം Published on 16 July, 2011
മാര്‍ക്കിന്റെ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ മാജിക്‌ഷോ കിക്ക്‌ഓഫ്‌ ഉജ്ജ്വലവിജയം
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ `ഐ ഫോര്‍ ദി ബ്ലയിന്റ്‌' ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാമിന്റെ കിക്ക്‌ഓഫ്‌ റോക്ക്‌ലാന്റ്‌ ഓറഞ്ച്‌ ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച്‌ നടത്തി. ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും നയിക്കുന്ന `വിസ്‌മയം 2011' എന്ന സ്റ്റേജ്‌ഷോ റോക്ക്‌ലാന്റ്‌ കൗണ്ടിയിലുള്ള ക്ലാര്‍ക്ക്‌ ടൗണ്‍ സൗത്ത്‌ ഹൈസ്‌കൂളില്‍ വെച്ച്‌ ഓഗസ്റ്റ്‌ 26-ന്‌ വൈകുന്നേരം 6.30-ന്‌ നടത്തപ്പെടുന്ന ഷോയുടെ കിക്ക്‌ഓഫ്‌ പരിപാടിയില്‍ റോക്ക്‌ലാന്റിലെ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

ഷിബു ഏബ്രഹാം, ജേക്കബ്‌ ചൂരവടി, അന്തണി നെല്ലി (യുണൈറ്റഡ്‌ വേ), ഹെന്റി സ്റ്റുവാര്‍ട്ട്‌, വെങ്കടാപതി ദിവാകരന്‍ (പി.എന്‍.സി), സാജന്‍ തോമസ്‌ എന്നിവര്‍ ഷോയുടെ മെഗാ സ്‌പോണ്‍സര്‍മാരായി. മാര്‍ക്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ `യുണൈറ്റഡ്‌ വേ'യുടെ എല്ലാ സഹായങ്ങളും ആന്തനി നെല്ലി വാഗ്‌ദാനം ചെയ്‌തു.

മാജിക്കിന്റെ ഒസ്‌കാറായ മെര്‍ലിന്‍ അവാര്‍ഡ്‌ ലഭിച്ച മുതുകാടിന്റെ മാജിക്‌ ഷോയോടൊപ്പം സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രഗാനവുമായി ജ്യോത്സനയും, രമേഷ്‌ ബാബുവും, ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്താനായി മനോജ്‌ ഗിന്നസും, അയ്യപ്പ ബൈജുവും, സിനിമാതാരം ലക്ഷ്‌മിയും സംഘവും നയിക്കുന്ന നൃത്തവും പ്രോഗ്രാമിന്‌ മാറ്റുകൂട്ടും. മാര്‍ക്കിന്റെ പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌ സ്വാഗതവും സെക്രട്ടറി എല്‍സി ജൂബ്‌ നന്ദിയും രേഖപ്പെടുത്തി. സണ്ണി കല്ലൂപ്പാറ അറിയിച്ചതാണിത്‌.
മാര്‍ക്കിന്റെ ചാരിറ്റി ഫണ്ട്‌ റൈസിംഗ്‌ മാജിക്‌ഷോ കിക്ക്‌ഓഫ്‌ ഉജ്ജ്വലവിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക