Image

ജി.സാറ്റ് -12 വിജയകരമായി വിക്ഷേപിച്ചു

Published on 15 July, 2011
ജി.സാറ്റ് -12 വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് -12 വെള്ളിയാഴ്ച വിജയകമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി. സി- 17 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. വൈകിട്ട് 4.48ന് ആന്ധ്രയിലെ ശ്രിഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

പിഎസ്എല്‍വി-സി 17 പേടകത്തില്‍ 1410 കിലോഗ്രാം തൂക്കമുള്ള ഉപഗ്രഹത്തില്‍ 12 സി-ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാണുള്ളത്. എട്ടുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. വാര്‍ത്താവിനിമിയ രംഗത്തും ടെലിമെഡിസിന്‍, ടെലി എഡ്യുക്കേഷന്‍ രംഗത്തും റേഡിയോ പ്രക്ഷേപണരംഗത്തും വന്‍കുതിച്ചുചാട്ടമാണ് ജി സാറ്റ്-12ലൂടെ ലക്ഷ്യമിടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക