Image

അറ്റ്‌ലാന്റയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30, 31 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
അറ്റ്‌ലാന്റയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30, 31 തീയതികളില്‍
അറ്റ്‌ലാന്റാ: അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30 ശനി, 31 ഞായര്‍ ദിവസങ്ങളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നിയുക്ത വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തനിമയില്‍ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആഘോഷമായ പ്രദക്ഷിണവും, ഗാനമേളയും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

സുപ്രസിദ്ധ ക്രിസ്‌തീയ ഗായകന്‍ പാടുംപാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള കലാപരിപാടികളുടെ മുഖ്യ ഇനമായിരിക്കും. തിരുനാളിന്റെ ഒരുക്കമായി അല്‍ഫോന്‍സാമ്മയുടെ ചരമദിനമായ ജൂലൈ 28 മുതല്‍ ദിവസവും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും നൊവേനയും ഉണ്ടായിരിക്കും.

ജൂലൈ 30-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണി- പതാക ഉയര്‍ത്തല്‍, 5.30-ന്‌ ആഘോഷമായ സമൂഹബലി, 7 മണി -ലദീഞ്ഞ്‌,ചെണ്ടമേളം, 7.30- തിരുനാള്‍ പ്രദക്ഷിണം, 8.30- സ്‌നേഹവിരുന്ന്‌, 9.00-ഫാ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള.

ജൂലൈ 31 ഞായര്‍: രാവിലെ 10.30-ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന, 12 മണിക്ക്‌ സ്‌നേഹവിരുന്ന്‌. ഏബ്രഹാം ആഗസ്‌തി മുണ്ടുപാലയ്‌ക്കലും, കുടുംബാംഗങ്ങളുമാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിച്ച്‌ വി. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാനും, കൂട്ടായ്‌മയും, സന്തോഷവും പങ്കിടുവാനും ഏവരേയും വികാരി ഫാ. ജോണി പുതിയാപറമ്പിലും പ്രസുദേന്തി ഏബ്രഹാം ആഗസ്‌തി മുണ്ടുപാലയ്‌ക്കലും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോണി പുതിയാപറമ്പില്‍ (404 935 8658), ഏബ്രഹാം ആഗസ്‌തി (770 315 9499).
അറ്റ്‌ലാന്റയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30, 31 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക