Image

അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയവര്‍, ഹെറാള്‍ഡ്‌ ഫിഗരേദോയുടെ അധ്യക്ഷതയില്‍ കൂടി, അമേരിക്കന്‍- കൊച്ചിന്‍ ക്ലബ്‌ എന്ന സംഘടനയ്‌ക്ക്‌ രൂപം നല്‍കി.

അമേരിക്കയില്‍ സന്ദര്‍ശനത്തിന്‌ എത്തിയിരിക്കുന്ന വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍ പുതുതായി രൂപീകരിച്ച സംഘടനയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ശാസ്‌ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സ്വായത്തമാക്കി തൊഴില്‍മേഖലയില്‍ വിപ്ലവം സൃഷ്‌ടിക്കുന്നതിന്‌ കൊച്ചിന്‍ നിവാസികള്‍ മുന്നോട്ടുവരണമെന്നും മുല്യാധിഷ്‌ഠിത ജീവിതത്തിലൂടെ കുടുംബത്തിനും, നാടിനും നേതൃത്വം വഹിക്കുവാന്‍ തയാറാകണമെന്നും അഭിവന്ദ്യ തിരുമേനി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരേയും പങ്കെടുപ്പിക്കുക, കൊച്ചിയെ ആധുനിക ലോകത്തിന്റെ മുഖ്യാധാരയില്‍ കൊണ്ടുവരുവാന്‍ നൂതന സാങ്കേതികവിദ്യയില്‍ പ്രാതിനിധ്യം നല്‍കിയവരുമായി ആശയവിനിമയം നടത്തുക, കൊച്ചിയുടെ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ്‌ ക്ലബിന്റെ പ്രധാന ലക്ഷ്യമെന്ന്‌ ഹെറാള്‍ഡ്‌ ഫിഗരേദോ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, ജോര്‍ജ്‌ പുതുമന, ബിജി ഫിലിപ്പ്‌ ഇടാട്ട്‌, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, ജിബിന്‍ ഈപ്പന്‍, നിഖില്‍ പാലപ്പറമ്പില്‍, ജോണ്‍സണ്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

പുതുതായി രൂപീകരിച്ച അമേരിക്കന്‍-കൊച്ചിന്‍ ക്ലബുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഹെറാള്‍ഡ്‌ ഫിഗരേദോ (630 963 7795), ബിജി ഫിലിപ്പ്‌ എടാട്ട്‌ (224 565 8268). ഇമെയില്‍: herald50@aol.com
അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക