Image

ഡാളസ്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
ഡാളസ്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍
ഡാളസ്‌: കേരള പെന്തക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറം ഡാളസ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌തീയ എഴുത്തുകാരുടെ സെമിനാര്‍ ജൂലൈ 17-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ മസ്‌കീറ്റ്‌ ശാരോണ്‍ ഫെലോഷിപ്പ്‌ ഹാളില്‍ നടക്കുന്നതാണ്‌. ഗുഡ്‌ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ സി.വി. മാത്യു ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ഈ സമ്മേളനത്തില്‍ ഡാളസ്‌ പട്ടണത്തിലെ 30-ല്‍പ്പരം സഭകളില്‍ നിന്നുള്ള വിശ്വാസികളും, സഭാശുശ്രൂഷകരും, പത്രപ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.

`ഭാരത പെന്തക്കോസ്‌തിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി സാംകുട്ടി ചാക്കോ (ഹാലേലുയ്യാ പത്രം ചീഫ്‌ എഡിറ്റര്‍) പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചയില്‍ കെ.എന്‍. റസ്സല്‍, തോമസ്‌ മുല്ലയ്‌ക്കല്‍, രാജു തരകന്‍ (എക്‌സ്‌പ്രസ്‌ ഹെറാള്‍ഡ്‌ പത്രം ചീഫ്‌ എഡിറ്റര്‍), പാസ്റ്റര്‍ വീയപുരം ജോര്‍ജ്‌ കുട്ടി തുടങ്ങിയവര്‍ നേതൃത്വംകൊടുത്ത്‌ ചര്‍ച്ച നയിക്കുന്നതാണ്‌. 4.30-ന്‌ ആരംഭിക്കുന്ന ഈ സമ്മേളനത്തില്‍ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌. ഡാളസ്‌ പട്ടണത്തിലെ അക്ഷരസ്‌നേഹികളെ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു തരകന്‍ (പ്രസിഡന്റ്‌) 469 274 292, തോമസ്‌ മുല്ലയ്‌ക്കല്‍ (സെക്രട്ടറി) 469 450 5439).
ഡാളസ്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക