Image

കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പനി പടരുന്നു

Published on 15 July, 2011
കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പനി പടരുന്നു
കണ്ണൂര്‍: കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ പനി പടരുന്നു. കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍മാത്രം 1096 പേര്‍ ചികിത്സ തേടി. ഇതില്‍ 45 പേരെ കിടത്തിചികിത്സയ്‌ക്കു വിധേയരാക്കി. ആലപ്പുഴ ജില്ലയുടെ തീരദേശ പ്രദേശങ്ങളില്‍ നിന്ന്‌ നിരവധിയാളുകള്‍ ചികിത്സതേടിയെത്തി. വയറിളക്കത്തെ തുടര്‍ന്ന്‌ 147 പേരും ചികിത്സ തേടിയിട്ടുണ്ട്‌ ഇതിനിടെ രണ്‌ടുപേര്‍ക്ക്‌ കൂടി എച്ച്‌ 1 എന്‍ 1പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറക്കല്‍, തലശേരി എന്നിവിടങ്ങളിലെ രണ്‌ടു സ്‌ത്രീകളിലാണ്‌ രോഗം കണെ്‌ടത്തിയത്‌.

ആദ്യഘട്ടത്തില്‍തന്നെ രോഗബാധ കണെ്‌ടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതുവഴി ഇവര്‍ സുഖംപ്രാപിച്ചുവരുന്നതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ എച്ച്‌ 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം അഞ്ചായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക