Image

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമണം:2 പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‌

Published on 14 July, 2011
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമണം:2 പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‌
തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ്‌. കാമ്പസില്‍ വെച്ച്‌ ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളുടെ പ്രതിനിധികളെ മര്‍ദ്ദിച്ച സംഭവത്തില്‍ 2 പോലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജോണ്‍, റസലയന്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ ശരത്‌ കൃഷ്‌ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍ എന്നിവരെ മര്‍ദിക്കുകയും കാമറ നശിപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥനായ റസലയനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
അക്രമവുമായി ബന്ധപ്പെട്ട്‌ എല്‍.എം.എസ്‌ ബിഷപ്പ്‌ ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ്‌ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനിടെ എല്‍.എം,എസ്‌ അധികൃതര്‍ പിടിച്ചുവച്ചിരുന്ന ടേപ്പ്‌ തിരികെ നല്‍കി. എന്നാല്‍ ടേപ്പിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞതായി അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക