Image

17 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം

Published on 14 July, 2011
17 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം

ബുധനാഴ്ചയുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ 17 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചു. നേരത്തെ 21 പേര്‍ മരിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 

സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും അന്വേഷണപരിധിയില്‍ വരും. പരിക്കേറ്റ 131 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്.

ഇന്ത്യയിലുള്ള വിദേശികള്‍ സുരക്ഷിതരാണ്. വിദേശികളെ ലക്ഷ്യമാക്കിയുള്ള ആക്രമണമല്ല ബുധനാഴ്ച നടന്നത്.

 

മലയാളികള്‍ ആരും അപകടത്തില്‍പെട്ടിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
വ്യാജൻ 2017-06-20 21:07:39
അപ്പോൾ പ്രതികരണ കോളത്തിന് ജീവനൊണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക