Image

കെയിന്‍ പിക്‌നിക്ക്‌ ജൂലൈ 16-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2011
കെയിന്‍ പിക്‌നിക്ക്‌ ജൂലൈ 16-ന്‌
ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തില്‍, ഈവര്‍ഷത്തെ പിക്‌നിക്ക്‌, കോണ്‍കോര്‍ഡ്‌ റോഡ്‌ ക്ലബില്‍ വെച്ച്‌ ജൂലൈ 16-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5 മണി വരെ നടത്തപ്പെടും.

കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക കായിക മത്സരങ്ങളും വിനോദ പരിപാടികളും നടത്തപ്പെടും. എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടി ഫുട്‌ബോള്‍, വോളീബോള്‍, ബാഡ്‌മിന്റണ്‍ മത്സരങ്ങളും ഉണ്ടായിരിക്കും. അതോടൊപ്പംതന്നെ വിവിധ ഇനം ഭക്ഷണവും ക്രമീകരിക്കുന്നതാണ്‌.

പിക്‌നിക്കിന്‌ എത്തുന്നവര്‍ക്ക്‌ വിവിധ ഇനം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും (ഓര്‍ഗാനിക്‌) വില്‍ക്കുവാനും, വാങ്ങുവാനുമുള്ള അവസരവും ഫാര്‍മേഴ്‌സ്‌ മാര്‍ക്കറ്റ്‌ ഒരുക്കുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി ജോര്‍ജ്‌ (508 510 2167), മേഴ്‌സി കോശി (978 443 3579). ജെയ്‌സണ്‍ കാച്ചപ്പള്ളി അറിയിച്ചതാണിത്‌. അഡ്രസ്‌: 74 Strawberry Hill road, Concord, MA 01742.
കെയിന്‍ പിക്‌നിക്ക്‌ ജൂലൈ 16-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക