Image

മാതാവിന്റെ മൃതശരീരത്തോടൊപ്പം മൂന്നുമാസം കഴിഞ്ഞ ഇരട്ട സഹോദരന്‍മാര്‍ കുറ്റവിമുക്തര്‍

പി.പി.ചെറിയാന്‍ Published on 13 July, 2011
മാതാവിന്റെ മൃതശരീരത്തോടൊപ്പം മൂന്നുമാസം കഴിഞ്ഞ ഇരട്ട സഹോദരന്‍മാര്‍ കുറ്റവിമുക്തര്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള താമസ സഥലത്ത് മാതാവിന്റെ മൃതശരീരത്തോടൊപ്പം മൂന്നു മാസം താമസിച്ച 47 വയസ്സുള്ള ഇരട്ട സഹോദരന്മാരായ എഡ്വേഡ്, എഡ്വിന്‍ എന്നിവരെ മാതാവിന്റെ മരണത്തിനുത്തരവാദി എന്ന നിലയില്‍ നിന്നും കുറ്റവിമുക്തരാക്കി, പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കുവാന്‍ ജൂലായ് 12 ന് കൂടിയ ജൂറി തീരുമാനിച്ചു.

ഹാരിസ് കൗണ്ടി ഡിബ്രിക്റ്റ് അറ്റോര്‍ണി സ്‌പോക്ക്‌സ്മാന്‍ ഡോണ ഹാക്കിന്‍സ് ആണ് ഈ വിവരം വെളിപ്പെടുത്തിയത്:

കേസിനാസ്പദമായ സംഭവം ജനുവരി 10 നാണ് ആരംഭിച്ചത്. ഫുട്‌ബോള്‍ കളി കണ്ടുകൊണ്ടിരിക്കെ കടന്നവന്ന മാതാവ് നിലത്ത് വീണു. ആ കിടപ്പില്‍ തന്നെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ശരിയായ ചികിത്സയോ, ഭക്ഷണമോ ലഭിക്കാതെ 88 വയസ്സുള്ള സിമ്പിള്‍ മരണപ്പെടുകയാണുണ്ടായത്. ചികിത്സക്കാവശ്യമായ പണമോ, ശവം മറവുചെയ്യുന്നതിനുള്ള സൗകര്യമോ ഇല്ലാതിരുന്നതിനാല്‍ മൂന്നുമാസം വരെ മൃതദ്ദേഹം അവിടെ തന്നെ കിടന്ന് നാറ്റം വമിച്ചു തുടങ്ങിയിരുന്നു. സമീപവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ഏപ്രില്‍ മാസം അറസ്റ്റുചെയ്ത ഇരട്ടസഹോദരന്‍മാര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കുവാന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഈ കേസ്സാണ് ഇന്ന് അവസാനിപ്പിച്ചുകൊണ്ട് ജൂറി തീരുമാനമെടുത്തത്.
മാതാവിന്റെ മൃതശരീരത്തോടൊപ്പം മൂന്നുമാസം കഴിഞ്ഞ ഇരട്ട സഹോദരന്‍മാര്‍ കുറ്റവിമുക്തര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക