Image

വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തി; നിത്യതയിലേക്ക്‌ യാത്രയായി

Published on 12 July, 2011
വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തി; നിത്യതയിലേക്ക്‌ യാത്രയായി

പിറവം: വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തിയെ സാറയെ കാത്തിരുന്നത്‌ നിത്യതയുടെ അഗാധതലങ്ങള്‍. ഞായറാഴ്‌ച മൂവാറ്റുപുഴയാറില്‍ മുങ്ങിമരിച്ച സാറയും (നീലു-17) എലിസബത്തും (വാവ- 12) രണ്‌ടു കുടുംബങ്ങള്‍ക്കു തീരാദുഃഖമാണ്‌ സമ്മാനിച്ചത്‌.

ജെസിയുടെ മൂത്ത മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അമേരിക്കയില്‍നിന്നു നാട്ടിലെത്തിയതായിരുന്നു ജെസിയുടെ സഹോദരി ലൂസിയുടെ മകള്‍ സാറാ. ഞായറാഴ്‌ച രാത്രി മടങ്ങിപ്പോകുന്നതിനാല്‍ യാത്രയയയ്‌ക്കാനാണ്‌ ജെസിയും ഇളയ മകള്‍ വാവയും പിറവത്തെ മാതൃഗൃഹത്തി ലെത്തിയത്‌ . ആറ്റില്‍ നീന്തിക്കുളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആഗ്രഹമാണ്‌ വിപത്തിലേക്ക്‌ നീങ്ങിയത്‌.

കഴിഞ്ഞമാസമാണ്‌ നസഹോദരി ലൗസിയുടെ മകള്‍ സാറാ അമേരിക്കയില്‍നിന്നു മാതൃസഹോദ രീ പുത്രിയുടെ വിവാഹത്തിലായി നാട്ടിലെത്തിയത്‌. മാതാപിതാക്കള്‍ക്ക്‌ എത്താന്‍ കഴിയാത്തതിനാല്‍ സാറായെ തനിച്ച്‌ നാട്ടിലേക്ക്‌ അയയ്‌ക്കുകയായിരുന്നു. വിവാഹത്തിനുശേഷം ബന്ധുവീടുകള്‍ സന്ദര്‍ശിച്ച സാറാ ഞായാറാഴ്‌ച രാത്രിഅമേരിക്കയിലേക്കു മടങ്ങാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ്‌ സാറാ വാവയ്‌ക്കും മറ്റു കുട്ടികള്‍ക്കുമൊപ്പം ആറ്റിലേക്കു പോയത്‌. പപ്പായെയും മമ്മിയെയും സഹോദരങ്ങളെയും കാണാന്‍ കൊതിയായെന്നും രണ്‌ട്‌ ദിവസത്തിനുളളില്‍ മടങ്ങിയെത്തുമെന്നു ദുരന്തത്തിന്‌ ഏതാനും മണിക്കൂറൂകള്‍ക്ക്‌മുമ്പ്‌ സാറാ മാതാവ്‌ ലൗസിയോട്‌ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഏറെ സന്തോഷവതിയായിരുന്ന സാറാ മടങ്ങിയെത്തുന്നതിലുളള സന്തോഷത്തിലായിരുന്നു അമേരിക്കയിലുളള കുടുംബാംഗങ്ങളും. ഇത്രയും നീണ്‌ട കാലയളവില്‍ മകളെ പിരിഞ്ഞിരിക്കേണ്‌ടിവന്നിട്ടില്ലാത്ത മാതാപിതാക്കളായ ജോസും ലൗസിയും മകളുടെ വരവു പ്രതീക്ഷിരിക്കുമ്പോഴാണ്‌ സാറായ്‌ക്ക്‌ ചെറിയൊരു അപകടമുണ്‌ടായെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുളള ഫോണ്‍ സന്ദേശം നാട്ടില്‍നിന്നെത്തിയത്‌.

എന്നാല്‍, കളിചിരികളുമായി മടങ്ങിയെത്തുന്ന മകളെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക്‌ സാറായുടെ ചേതനയറ്റശരീരമാണ്‌ കാണാനായത്‌. ഇന്നലെ രാവിലെയാണ്‌ സാറായുടെ മാതാപിതാക്കളായ ജോസും ലൗസിയും നാട്ടിലെത്തി.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തി; നിത്യതയിലേക്ക്‌ യാത്രയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക