Image

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന : അഹമ്മദിന് അധിക ചുമതല

Published on 12 July, 2011
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന : അഹമ്മദിന് അധിക ചുമതല
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ചു. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് മാനവവിഭവ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.

നാല് ക്യാബിനറ്റ് മന്ത്രിമാരും നാല് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമടക്കം 13 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ എട്ട് പുതുമുഖങ്ങളുമുണ്ട്. 

തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദിയായിരിക്കും പുതിയ  റെയില്‍വേ മന്ത്രി. ബെനി പ്രസാദ് വര്‍മ (ഉരുക്ക്), കിഷോര്‍ ചന്ദ്ര ദേവ് (പട്ടിക വര്‍ഗം) എന്നിവരാണ് മറ്റു പുതിയ കാബിനറ്റ് മന്ത്രിമാര്‍ .

ജയറാം രമേശിനെ വനം പരിസ്ഥിതി വകുപ്പില്‍ നിന്ന് ഗ്രാമ വികസനത്തിലേക്ക് മാറ്റി. ജയന്തി നടരാജന്  വനംപരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കും. ഗുരുദാസ് കാമത്ത്, പവന്‍ സിങ് ഘട്ടോവാര്‍, ശ്രീകാന്ത് ജന എന്നിവരുള്‍പ്പെടെ നാല് പേര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ടാവും. മുരളി ദേവ്‌റയുടെ മകന്‍ മിലിന്ത് ദേവ്‌റ, സുദീപ് ബന്തോപാധ്യായ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് പുതിയ സഹമന്ത്രിമാര്‍.

നിലവിലെ ഏഴ് മന്ത്രിമാരെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ പുറത്തായ ദയാനിധി മാരന്‍ , മുരളി ദേവ്‌റ എന്നിവരെ കൂടാതെ എം.എസ് ഗില്‍, ബി.കെ ഹാന്‍ഡിക്, കാന്തിലാല്‍ ഭൂരിയ, സായി പ്രതാപ്, അരുണ്‍ എസ് യാദവ് എന്നിവരാണ് മന്ത്രി സഭയില്‍ നിന്ന് പുറത്തായത്.

നാല് ക്യാബിനറ്റ് മന്ത്രിമാരും നാല് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമടക്കം 13 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ എട്ട് പുതുമുഖങ്ങളുമുണ്ട്. 

മന്ത്രിമാര്‍ വകുപ്പുകള്‍ എന്നീക്രമത്തില്‍ : ശ്രീകാന്ത് ജൈന (സ്റ്റാറ്റിസ്റ്റിക്‌സ് , വളം- രാസവസ്തു), ജയന്തി നടരാജന്‍ (വനം പരിസ്ഥിതി വകുപ്പ്), പബന്‍ സിങ് ഗഗോവര്‍ (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍), ഗുരുദാസ് കമ്മത്ത് (കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജ്ജനം) എന്നിവരാണ് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍.

ചരണ്‍ദാസ് മഹന്ദ് ( കൃഷി, ഭക്ഷ്യസംസ്‌കരണം), ജിതേന്ദ്ര സിംഗ് (ആഭ്യന്തരം), മിലിന്ദ് ദേവ്‌റ (വാര്‍ത്താവിനിമയം, ഐ.ടി), സുദീപ് ബന്ദോബാദ്ധ്യ ( ആരോഗ്യം, കുടുംബക്ഷേമം), രാജീവ് ശുക്ല (പാര്‍ലമെന്ററി അഫയേഴ്‌സ്) എന്നിവരാണ് സഹമന്ത്രിമാര്‍.

വിലാസ് റാവു ദേശ്മുഖ് (സയന്‍സ് ആന്‍ഡ് ടെക്‌നോളജി), വീരപ്പ മൊയ്‌ലി (കോര്‍പ്പറേറ്റ് അഫയേഴ്‌സ്), ആനന്ദ് ശര്‍മ (കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടെക്‌സ്‌റ്റൈല്‍), പവന്‍ കുമാര്‍ (ബന്‍സല്‍- പാര്‍ലമെന്ററി അഫയേഴ്‌സ്) സല്‍മാന്‍ ഖുര്‍ഷിദ് (നിയമം, ന്യൂനപക്ഷകാര്യം) എന്നിവരാണ് വകുപ്പുകളില്‍ മാറ്റം വന്ന കേന്ദ്രമന്ത്രിമാര്‍.

സഹമന്ത്രിമാരായ ഇ. അഹമ്മദ് (വിദേശകാര്യം, മാനവവിഭവശേഷി വികസനം), വി.നാരായണ സ്വാമി (പ്രധാനമന്ത്രിയുടെ ഓഫിസ്, പേഴ്‌സണല്‍), ഹരിഷ് റാവത്ത് (കൃഷി, ഭക്ഷ്യസംസ്‌കരണം),
മുകുല്‍ റോയ് (കപ്പല്‍ ഗതാഗതം), അശ്വനി കുമാര്‍ (പ്ലാനിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി) എന്നിവരുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക