Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂലൈ 16 ന്

ജോര്‍ജ് തോട്ടപ്പുറം Published on 12 July, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂലൈ 16 ന്
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്‌നിക് ജൂലൈ 16-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ഗ്ലന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍വെച്ചാണ് പിക്‌നിക് നടത്തപ്പെടുന്നത്. പിക്‌നിക്കിനോടനുബന്ധിച്ച് യുവജനങ്ങളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റും നടത്തപ്പെടുന്നു. ഹൈസ്‌കൂള്‍ , സീനിയേഴ്‌സ് എന്ന വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. ഈ വര്‍ഷത്തെ പിക്‌നിക്കിന് കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടനും, ജോ.കണ്‍വീനര്‍ സാബു കട്ടപ്പുറവും, ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കും. ചിക്കാഗോ മലയാളികള്‍ക്ക് ഒത്തുകൂടാനും, സൗഹൃദം പങ്കുവെയ്ക്കാനുമുള്ള ഒരവസരമായി ജൂലൈ 16-ാം തീയതി എന്ന ദിവസം കലണ്ടറില്‍ രേഖപ്പെടുത്തി എല്ലാവരും പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂലൈ 16 ന്ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ജൂലൈ 16 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക