Image

തെലുങ്കാന: കോണ്‍ഗ്രസ്‌ എംഎല്‍എമാരും നിരാഹാരം നടത്തും

Published on 12 July, 2011
തെലുങ്കാന: കോണ്‍ഗ്രസ്‌ എംഎല്‍എമാരും നിരാഹാരം നടത്തും
ഹൈദരാബാദ്‌: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരും എംഎല്‍എമാരും ബുധനാഴ്‌ചമുതല്‍ നിരാഹാരസമരം തുടങ്ങും. 42 എംഎല്‍എമാര്‍ നിരാഹരസമരത്തില്‍ പങ്കെടുക്കും.സാഹചര്യങ്ങള്‍ വിലയിരുത്താ നും ഭാവിനടപടികള്‍ തീരുമാനിക്കാനുമായി 28 അംഗ കോര്‍ കമ്മിറ്റിയും കോണ്‍ഗ്രസ്‌ ജനപ്രതിനി ധികള്‍രൂപീകരിച്ചിട്ടുണ്‌ട്‌. ആന്ധ്ര മന്ത്രി കെ. ജനറെഡ്ഡി, രാജ്യസഭാംഗം കെ. കേശവ്‌ റാവു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗമാണ്‌. പക്ഷോഭത്തിന്റെ ഭാഗമായി അടുത്തിടെ രാജിവച്ച ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക