Image

സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍

Published on 11 July, 2011
സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍
തിരുവനന്തപുരം: പ്രശസ്‌ത മലയാളം, ഹിന്ദി സിനിമാ സംവിധായകന്‍ പ്രിയദര്‍ശനെ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി നിയമിച്ചു. പ്രിയദര്‍ശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ്‌. തന്റേതായ എടുത്തടിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകള്‍ പ്രിയദര്‍ശന്‌ മലയാള സിനിമയില്‍ ഒരു പുതിയ മുഖഛായ തന്നെ നല്‍കി. മോഹന്‍ലാല്‍ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹന്‍ലാലിനോടൊപ്പം പ്രിയദര്‍ശന്‍ ഒരു പാട്‌ ഹിറ്റ്‌ ചിത്രങ്ങള്‍ മലയാള സിനിമക്ക്‌ നല്‍കിയിട്ടുണ്ട്‌. ചിത്രം (1987), കിലുക്കം എന്നിവ ഇവയിലെ ചിലതാണ്‌.മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലും പ്രിയദര്‍ശന്‍ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ബോളിവുഡിലേക്കുള്ള പ്രവേശനം 1993 ല്‍ മുസ്‌കരാഹട്‌ എന്ന ചിത്രത്തിലുടെയായിരുന്നു. ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗര്‍ദ്ദിഷ്‌ ആയിരുന്നു. 1989 ല്‍ ഇറങ്ങിയ കിരീടം എന്ന മലയാള ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദര്‍ശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ എന്ന പേര്‌ നേടി കൊടുത്തത്‌ വിരാസത്‌ എന്ന ചിത്രത്തോടെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക