Image

ഏലിയാമ്മ വര്‍ഗീസ്‌ വാഷിംഗ്‌ടണില്‍ നിര്യാതയായി

ഷിബു സാമുവേല്‍ Published on 11 July, 2011
ഏലിയാമ്മ വര്‍ഗീസ്‌ വാഷിംഗ്‌ടണില്‍ നിര്യാതയായി
വാഷിംഗ്‌ടണ്‍: ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശിയും, മാങ്കൂട്ടത്തില്‍ കുടുംബാംഗവുമായ പരേതനായ വര്‍ഗീസ്‌ വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ്‌ (92) വാഷിംഗ്‌ടണില്‍ നിര്യാതയായി. ജൂലൈ പത്തിന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മുതല്‍ 6 വരെ മേരീലാന്റിലുള്ള സില്‍വര്‍സ്‌പ്രിംഗ്‌ ഹിന്‍സ്‌ റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ (11800 New Hampshire Avenus, Silverspring, MD) വെച്ച്‌ പൊതുദര്‍ശനം നടത്തുന്നതാണ്‌. ഫ്യൂണറല്‍ സര്‍വീസ്‌ ജൂലൈ 11-ന്‌ തിങ്കളാഴ്‌ച രാവിലെ 11.30-ന്‌ ന്യൂഹാംപ്‌ഷയര്‍ അവന്യൂവിലുള്ള സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഒര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ച്‌ ആരംഭിക്കുന്നതും, ജോര്‍ജിയ അവന്യൂവിലുള്ള ഗേറ്റ്‌ ഓഫ്‌ ഹെവന്‍ സെമിത്തേരില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

മക്കള്‍: എം.കെ. വര്‍ഗീസ്‌, കുഞ്ഞമ്മ സാമുവേല്‍, എം.വി. തോമസ്‌, രാജന്‍ വര്‍ഗീസ്‌. മരുമക്കള്‍: അന്നമ്മ വര്‍ഗീസ്‌, സാമുവേല്‍ സി. സാമുവേല്‍, പരേതായ മോളിക്കുട്ടി, രമണി വര്‍ഗീസ്‌. കൊച്ചുമക്കള്‍: സജി, ബിജു, ബെന്നി, ബീന, ബിന്ദു, ഷാജു, ഷീലു, രഞ്ചി, റെജി, റോയ്‌, റിനു, പ്രിയ, ടോണി, ടൈറ്റസ്‌, ടീന.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജന്‍ വര്‍ഗീസ്‌ (301 552 3082).
ഏലിയാമ്മ വര്‍ഗീസ്‌ വാഷിംഗ്‌ടണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക